ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നു

jammu kashmir restores 4g internet

നീണ്ട 18 മാസങ്ങൾക്ക് ശേഷം ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നു. ജമ്മു കശ്മീർ ഭരണകൂട വക്താവ് രോഹിത്ത് കൻസലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓ​ഗസ്റ്റ് 5, 2019 നാണ് ജമ്മു കശ്മീരിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന നിയമം റദ്ദാക്കിയ കേന്ദ്ര സർക്കാർ നീക്കത്തെ തുടർന്നായിരുന്നു ഈ നടപടി. ഇതിന് പിന്നാലെ മൂന്ന് മുൻ മുഖ്യമന്ത്രിമാരെയടക്കം വീട്ടു തടങ്കലിലാക്കി.

സുപ്രിംകോടതി വിധിയെ തുടർന്ന് ചെറിയ വേ​ഗതയിലുള്ള ഇന്റർനെറ്റ് സേവനം പ്രദേശത്ത് പുനഃസ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ 4ജി സേവനം പുനഃസ്ഥാപിക്കാനുള്ള നീക്കം.

ഇന്ന് അർധരാത്രി മുതൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്.

Story Highlights – jammu kashmir restores 4g internet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top