ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നു

നീണ്ട 18 മാസങ്ങൾക്ക് ശേഷം ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നു. ജമ്മു കശ്മീർ ഭരണകൂട വക്താവ് രോഹിത്ത് കൻസലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഓഗസ്റ്റ് 5, 2019 നാണ് ജമ്മു കശ്മീരിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന നിയമം റദ്ദാക്കിയ കേന്ദ്ര സർക്കാർ നീക്കത്തെ തുടർന്നായിരുന്നു ഈ നടപടി. ഇതിന് പിന്നാലെ മൂന്ന് മുൻ മുഖ്യമന്ത്രിമാരെയടക്കം വീട്ടു തടങ്കലിലാക്കി.
സുപ്രിംകോടതി വിധിയെ തുടർന്ന് ചെറിയ വേഗതയിലുള്ള ഇന്റർനെറ്റ് സേവനം പ്രദേശത്ത് പുനഃസ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ 4ജി സേവനം പുനഃസ്ഥാപിക്കാനുള്ള നീക്കം.
4G mobile internet services being restored in entire J&K @diprjk
— Rohit Kansal (@kansalrohit69) February 5, 2021
ഇന്ന് അർധരാത്രി മുതൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്.
Story Highlights – jammu kashmir restores 4g internet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here