മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരൻ മരിച്ചു

malappuram man died while traveling car

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരൻ മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് വച്ചാണ് അപകടം നടന്നത്. സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയൻ ശാഫി(40)യാണ് മരിച്ചത്.

രാത്രി എട്ട് മണിയോടെയാണ് സംഭവം. മാരുതി വാനിലാണ് ശാഫി സഞ്ചരിച്ചിരുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ച് പൂർണമായും കത്തി നശിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിന് മുൻപേ തന്നെ യുവാവിന് ജീവൻ നഷ്ടമായി.

Story Highlights – malappuram man died while traveling car

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top