Advertisement

എൽഡിഎഫിനോട് കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ ആർഎസ്പി ലെനിനിസ്റ്റ്

February 5, 2021
1 minute Read

എൽഡിഎഫിനോട് കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്ന് ആർഎസ്പി ലെനിനിസ്റ്റ്. എത്ര സീറ്റ് ആവശ്യപ്പെടുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു. താൻ വീണ്ടും മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.

ആര്‍എസ്പി ലെനിനിസ്റ്റ് സിപിഐയില്‍ ലയിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. ഇത് തള്ളി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ രം​ഗത്തെത്തിയിരുന്നു. സിപിഐയിലേക്ക് ആരും തന്നെ ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിച്ചാലും സിപിഐയില്‍ ചേരില്ലെന്നുമായിരുന്നു കോവൂര്‍ കുഞ്ഞുമോന്‍ എംഎൽഎ വ്യക്തമാക്കിയത്.

2001-ൽ പന്തളം സുധാകരനെ തോൽപ്പിച്ചാണ് കുഞ്ഞുമോൻ ആദ്യം നിയമസഭയിലെത്തിയത്. തുടർന്ന് മൂന്നുവട്ടംകൂടി ജയം. 2016-ൽ അടുത്തബന്ധുവും ആർഎസ്പി സ്ഥാനാർത്ഥിയുമായ ഉല്ലാസ് കോവൂരിനെയാണ് പരാജയപ്പെടുത്തിയത്.

Story Highlights – Kovoor Kunjumon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top