കിസാൻ മഹാപഞ്ചായത്ത്: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കിസാൻ മഹാപഞ്ചായത്തിനെ നേരിടാൻ നിരോധനാജ്ഞയുമായ് ഉത്തർപ്രദേശ് സർക്കാർ. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
രണ്ടു മാസത്തേക്കാണ് നിരോധനാജ്ഞ. മഹാശിവരാത്രി, ഹോളി, ദു:ഖവെള്ളി എന്നീ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലും പത്ത്, പ്ലസ് 2 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലുമാണ് തീരുമാനം. ആർഎൽഡി പാർട്ടി ഇന്ന് കിസാൻ മഹാപഞ്ചായത്ത് നടത്താൻ തീരുമാനിച്ചിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ കിസാൻ മഹാപഞ്ചായത്ത് ചേരാനും അനുവാദമില്ല.
Story Highlights – Section 144 imposed in this district of Uttar Pradesh for 2 months
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here