ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട; മൂന്ന് വിദേശികള്‍ അറസ്റ്റില്‍

ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. കോടികള്‍ വിലവരുന്ന ലഹരി മരുന്നുമായി മൂന്ന് വിദേശികളെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഉഗാണ്ടയില്‍ നിന്നെത്തിയ രണ്ടു വനിതകളും നൈജീരിയയില്‍ നിന്നുള്ള പുരുഷനുമാണ് അറസ്റ്റിലായത്.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡല്‍ഹി സോണല്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. എട്ടു കിലോ ഹെറോയ്നും ഒരു കിലോയോളം വരുന്ന കൊക്കെയ്നുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. വിപണിയില്‍ കോടികള്‍ വിലവരുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തതെന്ന് എന്‍സിബി അധികൃതര്‍ വ്യക്തമാക്കി.

തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അനധികൃതമായി നിര്‍മിക്കുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ചികിത്സാ ആവശ്യത്തിനെന്ന വ്യാജേന മെഡിക്കല്‍ വിസയിലാണ് ഉഗാണ്ട സ്വദേശികളായ വനിതകള്‍ ഇന്ത്യയിലെത്തിയത്. ഡിസംബര്‍ മാസം എന്‍സിബിയുടെ പിടിയിലായ ഒരാള്‍ നല്‍കിയ വിവരം അനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലാകുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നൈജീരിയന്‍ സ്വദേശിയെ കുറിച്ചുള്ള വിവരം പുറത്തറിയുന്നത്. പിന്നീട് ഇയാളെയും എന്‍സിബി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

Story Highlights – Delhi NCB seizes Heroin and Cocaine; 3 arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top