Advertisement

കര്‍ഷക സമരം; ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്രം

February 6, 2021
1 minute Read

ലോക്‌സഭയില്‍ കര്‍ഷക സമരം സംബന്ധിച്ച പ്രത്യേക ചര്‍ച്ചയ്ക്ക് തയാറല്ലെന്ന നിലപാട് തിരുത്തി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതിക്ക് തയാറാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെ ആണ് പ്രത്യേക ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയാറായത്. സഭാ സ്തംഭനം ഒഴിവാക്കാനാണ് നീക്കം എന്ന് സര്‍ക്കാര്‍ വിശദീകരണം.

രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇതിനകം പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മറുപടി പറയുകയും ചെയ്യും. ബിജെപിക്ക് മൃഗിയ ഭൂരിപക്ഷം ഉള്ള ലോക്‌സഭയില്‍ എന്നാല്‍ പാര്‍ട്ടിയുടെ ഒരു തന്ത്രവും ഇതുവരെ ഫലിച്ചിട്ടില്ല.

ചര്‍ച്ച ആരംഭിച്ചില്ല എന്നത് മാത്രമല്ല നന്ദി പ്രമേയം പൂര്‍ണമായി അവതരിപ്പിക്കാന്‍ പോലും പാര്‍ട്ടിക്ക് ലോക്‌സഭയില്‍ കഴിഞ്ഞിട്ടില്ല എന്നതാണ് പ്രധാനം. ലോക്‌സഭയില്‍ ബിജെപിക്കുള്ള ഭൂരിപക്ഷത്തെക്കാള്‍ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സാധിച്ചു.

Read Also : കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നു

അനുനയ നീക്കങ്ങള്‍ പല വിധത്തിലും നടത്തിയിട്ടും പ്രത്യേക ചര്‍ച്ച എന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നിന്നു. ഈ സാഹചര്യത്തിലാണ് ലോക്‌സഭയില്‍ കര്‍ഷക സമരം സംബന്ധിച്ച പ്രത്യേക ചര്‍ച്ചയ്ക്കു തയാറല്ലെന്ന നിലപാട് സര്‍ക്കാര്‍ തിരുത്തിയത്.

ന്നലെ പാര്‍ലമെന്റില്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും കൃഷി മന്ത്രിയും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. നാളെ സ്പീക്കര്‍ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച മുതലാണ് കര്‍ഷക സമരം സംബന്ധിച്ച ചര്‍ച്ചകള്‍ ലോക്‌സഭയില്‍ തുടങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയെ തുടര്‍ന്ന് അഭിസംബോധന ചെയ്യും.

Story Highlights – farmers protest, lok sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top