‘അമ്മ’യുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

amma building inauguration

അഭിനേതാക്കളുടെ സംഘടന ‘അമ്മ’യുടെ ആസ്ഥാന മന്ദിരം നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സംഘടന നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.

താരസംഘടനയുടെ രൂപീകരണത്തിന്റെ 25ാം വര്‍ഷത്തിലാണ് ‘അമ്മ’ക്ക് സ്വന്തമായി ആസ്ഥാന മന്ദിരം ഒരുങ്ങിയത്. എറണാകുളം കലൂര്‍ ദേശാഭിമാനി റോഡിലെ അഞ്ച് നില കെട്ടിടം വാങ്ങി പത്ത് കോടിയിലേറെ ചെലവഴിച്ചാണ് ഹൈടെക്കാക്കി മാറ്റിയത്.

ട്വന്റി 20 മോഡലില്‍ ‘അമ്മ’ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറക്കി. പ്രിയദര്‍ശനും ടി കെ രാജീവ് കുമാറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസ് നിര്‍മിക്കും.

Read Also : പാര്‍വതി തിരുവോത്തിന്റെ രാജി സ്വീകരിച്ചു; ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാനും എഎംഎംഎ തീരുമാനം

അതേസമയം ഉദ്ഘാടന സ്ഥലത്ത് നൂറിലധികം പേര്‍ തടിച്ചുകൂടിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. പരിപാടിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജഹാന്‍ ആണ് പരാതിക്കാരന്‍.

Story Highlights – amma

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top