എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്

അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്. നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. താരസംഘടനയുടെ രൂപീകരണത്തിന്റെ 25ാം വര്‍ഷത്തിലാണ് എഎംഎംഎയ്ക്ക് സ്വന്തമായി ആസ്ഥാന മന്ദിരം ഒരുങ്ങുന്നത്. കലൂര്‍ ദേശാഭിമാനി റോഡിലെ അഞ്ച് നില കെട്ടിടം വാങ്ങി നവീകരിക്കാന്‍ പത്ത് കോടിയിലേറെ ചെലവഴിച്ചിട്ടുണ്ട്.
ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉള്ള കെട്ടിടത്തിലെ ശീതീകരണ – വെളിച്ച സംവിധാനങ്ങള്‍ വിദൂരത്ത് നിന്ന് പോലും മൊബൈല്‍ ഫോണ്‍ വഴി നിയന്ത്രിക്കാം. സംഘടന യോഗങ്ങള്‍ക്ക് പുറമേ, വലിയ ഹാള്‍ നാടക, കലാ ശില്‍പശാലകള്‍ പോലുള്ള സാംസ്‌കാരിക പരിപാടികള്‍ക്ക് നല്‍കാനും ആലോചനയുണ്ട്. ഒരു നിലയില്‍ പ്രസിഡന്റിനും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കുമുള്ള മുറികളാണുള്ളത്. അംഗങ്ങള്‍ക്ക് സിനിമ ചര്‍ച്ചകള്‍ക്കും കഥ കേള്‍ക്കുവാനും അഞ്ച് സൗണ്ട് പ്രൂഫ് ഗ്ലാസ് ചേംബറുകളും അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
Story Highlights – inauguration of AMMA headquarters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here