കേരളത്തില്‍ ആയിരകണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തില്‍ ആയിരകണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണം. പിഎസ്‌സി നോക്കുകുത്തിയായികൊണ്ടിരിക്കുകയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇത്തരം അനധികൃത നിയമനങ്ങള്‍ പുനപരിശോധിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ആയിരകണക്കിന് പുറംവാതില്‍ നിയമനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. യാതൊരു വിധത്തിലും അംഗീകരിക്കാനാകാത്ത നിയമനങ്ങളാണിത്. കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – mullappally ramachandran – psc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top