കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തല്‍; കൊച്ചിയില്‍ ഇന്ന് പ്രത്യേക യോഗം

നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് കൊച്ചിയില്‍ പ്രത്യേക യോഗം. എഐസിസി ജനറല്‍ സെക്രട്ടറിമാരായ താരിഖ് അന്‍വര്‍, കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രത്യേക യോഗത്തില്‍ ഡിസിസി പ്രസിഡന്റുമാരെയും ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരെയുമാണ് വിളിച്ചിരിക്കുന്നത്.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തില്‍ പങ്കെടുക്കും. സംഘടനയെ ശക്തിപ്പെടുത്താന്‍ എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസിസികള്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ഡ് പുനസംഘടന ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിക്കണം. ഓരോ ജില്ലയിലെയും പുനഃസംഘടനയുടെ കൃത്യമായ കണക്ക്, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതടക്കം ഒരുക്കങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights – Strengthening the organizational structure of the Congress; Special meeting in Kochi today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top