കണ്ണൂര്‍ കണ്ണവത്ത് വടിവാളുകളും സ്റ്റീല്‍ ബോംബും കണ്ടെത്തി

കണ്ണൂര്‍ കണ്ണവം ശിവജി നഗറില്‍ ആറ് വടിവാളും ഒരു സ്റ്റീല്‍ ബോംബും കണ്ടെത്തി. ഉപയോഗ ശൂന്യമായി നിര്‍ത്തിയിട്ട ടെമ്പോ ട്രാവലറില്‍ നിന്നാണ് കണ്ണവം പൊലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്.
കണ്ണവം കള്ള് ഷാപ്പിനടുത്ത് ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ആണ് ഒളിപ്പിച്ച നിലയില്‍ വടിവാളുകള്‍ കണ്ടെത്തിയത്. സമീപത്ത് നിന്നാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. രണ്ട് വര്‍ഷത്തോളമായി ഉപേക്ഷിച്ച നിലയില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു ആയുധ ശേഖരം.
കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്ണവം പൊലീസും ബോംബ് സ്‌കോഡും ഡോഗ് സ്‌കോഡും നടത്തിയ തെരിച്ചിലിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് പൂഴിയോട് കോളനിയിലും പൊലീസ് പരിശോധന നടത്തി.
Story Highlights – kannur, bomb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here