വള്ളിക്കുന്ന് സീറ്റ് സി.പി. ജോണിന് ലഭിച്ചേക്കില്ല; അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ തന്നെ മത്സരിച്ചേക്കുമെന്ന് സൂചന

സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണിന് വള്ളിക്കുന്ന് സീറ്റ് വിട്ട് നല്‍കുമെന്ന പ്രചാരണങ്ങള്‍ക്കിടെ സിറ്റിംഗ് എംഎല്‍എ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ തന്നെ മണ്ഡലത്തില്‍ മത്സരിക്കുമെന്ന സൂചന നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയിലാണ് ചെന്നിത്തലയുടെ പ്രസ്താവന.

സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണിന് വള്ളിക്കുന്ന് മണ്ഡലത്തിലെ സീറ്റ് വിട്ട് നല്‍കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. അബ്ദുള്‍ ഹമീദ് മാസ്റ്ററുടെ നിയമസഭയിലെ പ്രകടനം എടുത്ത് പറഞ്ഞ പ്രസഗത്തില്‍ ഇത്തവണ വള്ളിക്കുന്നില്‍ എല്ലാവര്‍ക്കും അറിയാം ആരാണ് മത്സരിക്കുന്നത് എന്ന് പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.

കുന്നംകുളത്തിനുപുറമെ രണ്ടുസീറ്റാണ് സിഎംപി ഇത്തവണ അധികം ആവശ്യപ്പെടുന്നത്. മുന്‍പ് മൂന്നുസീറ്റുകളില്‍ മത്സരിച്ചിരുന്നു. ഒരുസീറ്റുകൂടി നല്‍കാമെന്ന് കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. മലബാറില്‍ വിജയസാധ്യതയുള്ള ഒരുസീറ്റ് വേണമെന്നാണ് ആവശ്യം. അത് ലഭിച്ചില്ലെങ്കില്‍ സി.പി. ജോണ്‍ ഇത്തവണ മത്സരിച്ചേക്കില്ല. നെന്മാറ, കുന്നംകുളം, നാട്ടിക എന്നിവയായിരുന്നു സിഎംപി തുടക്കത്തില്‍ ആവശ്യപ്പെട്ട സീറ്റുകള്‍. കുന്നംകുളത്ത് രണ്ടുതവണ പരാജയപ്പെട്ടതിനാല്‍ വീണ്ടും മത്സരിക്കാന്‍ ജോണിനു താത്പര്യമില്ല. മലപ്പുറത്തെ വള്ളിക്കുന്ന്, കോഴിക്കോട്ടെ തിരുവമ്പാടി എന്നിവയിലേതെങ്കിലും ലഭിച്ചാല്‍ അദ്ദേഹം മത്സരിച്ചേക്കും. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ പുതിയ പ്രസ്താവനയോടെ ലീഗ് സീറ്റായ വള്ളിക്കുന്നില്‍ ഇത്തവണയും അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ തന്നെ മത്സരിക്കുമെന്ന്് ഉറപ്പായി.

Story Highlights – Vallikkunnu seat CP John

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top