കത്വ ഫണ്ട് തിരിമറി; അഡ്വ.മുബീൻ ഫാറൂഖി കേസ് കോടതിയിൽ വാദിച്ചിട്ടില്ലെന്ന് ദീപിക ട്വന്റിഫോറിനോട്

deepika rajawat on youth league kathua fund issue

കത്വ ഫണ്ട് തിരിമറി വിഷയത്തിൽ പ്രതികരണവുമായി അഡ്വ.ദീപിക റജാവത്ത് ട്വന്റിഫോറിനോട്. അഡ്വ.മുബീൻ ഫാറൂഖി കത്വ കേസ് കോടതിയിൽ വാദിച്ചിട്ടില്ലെന്ന് ദീപിക പറഞ്ഞു. കത്വ പെൺകുട്ടിയുടെ അഭിഭാഷകയാണ് ദീപിക റജാവത്ത്.

നാല് പബ്ലിക്പ്രോസിക്യൂട്ടേഴ്സാണ് വിചാരണ നടപടികളിൽ പങ്കെടുത്തതെന്നും അഡ്വ. മൂബീൻ ഫാറൂഖി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറല്ലെന്നും ദീപിക റജാവത്ത് കൂട്ടിച്ചേർത്തു. അഡ്വ.മുബീൻ ഫാറൂഖി പവർ ഓഫ് അറ്റോണി വാങ്ങിയിട്ടുണ്ടാകാം, പക്ഷേ വാദിച്ചിട്ടില്ലെന്നും ദീപിക പറഞ്ഞു.

കത്വ കേസിൽ ഹാജരായത് അഡ്വ.മുബീൻ ഫാറൂഖി തന്നെയെന്നായിരുന്നു മുസ്ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറിയുടെ വാദം. അഡ്വ.മൂബീൻ ഫാറൂഖിയാണ് എല്ലാം കോർഡിനേറ്റ് ചെയ്തതെന്നും മുബീൻ ഫാറൂഖി തന്നെയാണ് വാദിച്ചതെന്നും യൂത്ത് ലീ​ഗ് പറഞ്ഞു. മുബാൻ ഫറൂഖിക്ക് കേസ് നടത്തിപ്പിനായാണ് പണം കൈമാറിയതെന്നും യൂത്തി ലീ​ഗ് വാദിക്കുന്നു. വക്കാലത്ത് ഒപ്പിട്ട് വാങ്ങാൻ ദീപിക സിം​ഗ് രജാവത്ത് മുബീൻ ഫാറൂഖിയോട് ആവശ്യപ്പെട്ടുവെന്നും യൂത്തി ലീ​ഗ് പറയുന്നു.

എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് നിലവിൽ ദീപിക സിം​ഗ് രജാവത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.

Story Highlights – deepika rajawat on youth league kathua fund issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top