ആരോഗ്യ മന്ത്രി മെഡിക്കല്‍ കോളജ് അധ്യാപകരുമായി ബുധനാഴ്ച ചര്‍ച്ച നടത്തും

മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനാ പ്രതിനിധികളുമായി ബുധനാഴ്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ ചര്‍ച്ച നടത്തും. ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് അധ്യാപകര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചര്‍ച്ച. ഒന്‍പതാം തിയതി മുതലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also : കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും
നേരത്തേ സൂചനാ പണിമുടക്കും നടത്തിയിരുന്നു. അതിന് ശേഷം ആരംഭിച്ച അധ്യയനവും ഔദ്യോഗിക യോഗങ്ങളും പൂര്‍ണമായും ബഹിഷ്‌കരിച്ചു കൊണ്ടുള്ള സമര പരിപാടികളും തുടരുകയാണ്. അഞ്ചാം തിയതി സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഏകദിന നിരാഹാര സമരവും സംഘടിപ്പിച്ചിരുന്നു.
Story Highlights – k k shailaja, medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here