റിപബ്ലിക് ദിനത്തിലെ ഡൽഹി സംഘർഷം : സുഖ്ദേവ് സിംഗ് അറസ്റ്റിൽ

റിപബ്ലിക് ദിനത്തിലെ ഡൽഹി സംഘർഷം. സുഖ്ദേവ് സിംഗിനെ ക്രൈംബ്രാഞ്ച് അസ്റ്റ് ചെയ്തു. സുഖ്ദേവ് സിംഗിനെ കണ്ടെത്തുന്നതിന് 50,000 രൂപ പാരിതോഷികം ഡൽഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു.
ഹരിയാനയിലെ കർണാൽ സ്വദേശിയായ സുഖ്ദേവ് സിംഗിനെ ചണ്ഡീഗഡിലെ സെൻട്രൽ മാളിന് സമീപമുള്ള വ്യാവസായിക പ്രദേശത്ത് നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ പത്ത് ദിവസമായി സുഖ്ദേവ് സിംഗിനായുള്ള തെരച്ചിലിലായിരുന്നു ഡൽഹി പൊലീസ്. തുടർന്ന് ലഭിച്ച സൂചനകൾക്കൊടുവിലാണ് അറസ്റ്റ്.
സുഖ്ദേവ് സിംഗിന് പുറമെ, ദീപു സിന്ധു, ജുഗ്രാജ് സിംഗ്, ഗുർജോത്ത് സിംഗ്, ഗുർജന്ത് സിംഗ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപയും പൊലീസ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു.
Story Highlights – sukhdev singh arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here