ഇന്നത്തെ പ്രധാന വാർത്തകൾ (07-02-2021)

കത്വ കേസ്; ഹാജരായത് അഡ്വ. മുബീന് ഫാറൂഖി തന്നെ: യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി
കത്വ കേസില്‍ ഹാജരായത് അഡ്വ. മുബീന് ഫാറൂഖി തന്നെയെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍. കത്വ കേസില്‍ എല്ലാം കോ-ഓര്‍ഡിനേറ്റ് ചെയ്തത് അഡ്വ. മുബീന് ഫാറൂഖിയാണെന്നും സി കെ സുബൈര്‍ വ്യക്തമാക്കി.
കത്വ ഫണ്ട് തിരിമറി; അഡ്വ.മുബീൻ ഫാറൂഖി കേസ് കോടതിയിൽ വാദിച്ചിട്ടില്ലെന്ന് ദീപിക ട്വന്റിഫോറിനോട്
കത്വ ഫണ്ട് തിരിമറി വിഷയത്തിൽ പ്രതികരണവുമായി അഡ്വ.ദീപിക റജാവത്ത് ട്വന്റിഫോറിനോട്. അഡ്വ.മുബീൻ ഫാറൂഖി കത്വ കേസ് കോടതിയിൽ വാദിച്ചിട്ടില്ലെന്ന് ദീപിക പറഞ്ഞു. കത്വ പെൺകുട്ടിയുടെ അഭിഭാഷകയാണ് ദീപിക റജാവത്ത്.
റിപബ്ലിക് ദിനത്തിലെ ഡൽഹി സംഘർഷം : സുഖ്ദേവ് സിംഗ് അറസ്റ്റിൽ
റിപബ്ലിക് ദിനത്തിലെ ഡൽഹി സംഘർഷം. സുഖ്ദേവ് സിംഗിനെ ക്രൈംബ്രാഞ്ച് അസ്റ്റ് ചെയ്തു. സുഖ്ദേവ് സിംഗിനെ കണ്ടെത്തുന്നതിന് 50,000 രൂപ പാരിതോഷികം ഡൽഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഘണ്ഡിലേക്ക്. മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താനാണ് അമിത് ഷാ പ്രദേശത്ത് എത്തുന്നത്. ഉത്തരാഖണ്ഡിൽ എല്ലാ സഹകരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാഗ്ദനം ചെയ്തു.
ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിച്ചിൽ; മരണം അഞ്ചായി
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ മരണം അഞ്ചായി. 150 ഓളം പേരാണ് അപകടത്തിൽപ്പെട്ടത്. 75ൽ അധികം ആളുകളെ കാണാനില്ലെന്നാണ് റിപ്പോർട്ട്.
കാലടി സംസ്കൃത സർവകലാശാല നിയമന വിവാദം; എം. ബി രാജേഷിനെ വെല്ലുവിളിച്ച് ഉമർ തറമേൽ
കാലടി സംസ്കൃത സർവകലാശാലയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട് എം. ബി രാജേഷിനെ വെല്ലുവിളിച്ച് ഉമർ തറമേൽ. പത്രസമ്മേളനത്തിൽ ആരോപിച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ എം. ബി രാജേഷിന് കഴിയുമോ എന്ന് ഉമർ തറമേൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. തങ്ങൾക്ക് താത്പര്യമുള്ള ഒരു ഉദ്യോഗാർത്ഥിക്ക് വേണ്ടി നിനിതയോട് പിന്മാറാൻ അപേക്ഷിക്കും മട്ടിൽ തങ്ങൾ ഉപജാപം നടത്തിയെന്നായിരുന്നു മറ്റൊരു ആരോപണം. തങ്ങൾ അങ്ങനെയൊരാളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഉമർ തറമേൽ വ്യക്തമാക്കി.
ഡൽഹിയിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു
കർഷക പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഒരു കർഷകൻ കൂടി ഡൽഹിയിൽ ആത്മഹത്യ ചെയ്തു. തിക്രി അതിർത്തിയിലാണ് 52 വയസ്സുകാരനായ കരംവീർ സിംഗ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന് മൂന്ന് പെണ്മക്കളാണ് ഉള്ളത്. മൃതദേഹത്തിനരികെ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
Story Highlights – todays news headlines 07-02-2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here