ആവശ്യങ്ങൾ അംഗീകരിക്കാതെ മടങ്ങില്ല: കർഷക നേതാവ് രാകേഷ് ടിക്കായത്ത്

Demands Met Rakesh Tikait

തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം പൂർണമായി അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. റോഡ് ഉപരോധത്തിനു ശേഷം കർഷകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 2 വരെ ഈ പ്രതിഷേധം തുടരുമെന്നും അതുവരെ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ മറ്റ് സമരപരിപാടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോക്‌സഭയിൽ കർഷക സമരം സംബന്ധിച്ച പ്രത്യേക ചർച്ചയ്ക്ക് തയാറല്ലെന്ന നിലപാട് കേന്ദ്ര സർക്കാർ തിരുത്തിയിരുന്നു. കാർഷിക നിയമങ്ങളിൽ ഭേദഗതിക്ക് തയാറാണെന്ന് പാർലമെന്റിൽ കേന്ദ്ര സർക്കാർ അറിയിച്ചതിന് പിന്നാലെ ആണ് പ്രത്യേക ചർച്ചയ്ക്കും സർക്കാർ തയാറായത്. സഭാ സ്തംഭനം ഒഴിവാക്കാനാണ് നീക്കം എന്ന് സർക്കാർ വിശദീകരണം.

Read Also : കര്‍ഷക സമരം; ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്രം

കർഷക സമരത്തിൽ ഉടൻ പരിഹാരം കാണണമെന്ന് യുഎൻ മനുഷ്യാവകാശ സംഘടന അറിയിച്ചിരുന്നു. സർ‍ക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്നും യുഎൻ മനുഷ്യാകാശ സംഘടന പറഞ്ഞു. മനുഷ്യാവകാശം ഉറപ്പാക്കി വേണം പ്രശ്നത്തിന് പരിഹാരം കാണാൻ. സമാധാനപരമായ യോ​​ഗം ചേരാൻ എല്ലാവർക്കും അവകാശമുണ്ട്- യുഎൻ മനുഷ്യാവകാശ കമ്മീഷൻ ട്വീറ്റിൽ പറയുന്നു.

Story Highlights – Won’t Return Home Unless Demands Met: Rakesh Tikait

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top