Advertisement

ട്വന്റിഫോർ ന്യൂസിന്റെ പേരിൽ വ്യാജ പ്രചാരണം; പ്രചാരണം എകെ ആന്റണിയുടെ പേരിൽ; പ്രതികരിച്ച് ആന്റണി

February 8, 2021
Google News 1 minute Read
ak antony on twentyfour news fake news

ട്വൻറി ഫോർ ന്യൂസിന്‍റെ വിശ്വാസ്യത മുതലെടുക്കാൻ വീണ്ടും വ്യാജ വാർത്താ പ്രചാരകരുടെ ശ്രമം. ശബരിമല വിഷയത്തിൽ കോൺഗ്രസിനകത്ത് അഭിപ്രായ ഭിന്നത ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ് ട്വൻറിഫോറിന്‍റെ ലോഗോ ദുരുപയോഗം ചെയ്തിട്ടുള്ളത്. വിഷയത്തിൽ പ്രതികരണവുമായി എകെ ആന്റണി രം​ഗത്തെത്തി. താൻ ഇതുവരെ ആരോടും പ്രതികരിക്കാത്ത വിഷയത്തിൽ തന്റെ ഫോട്ടോ ഉപയോ​ഗിച്ച് പ്രചരിപ്പിച്ചത് അന്വേഷിക്കണം. ഇങ്ങനെയുള്ള കുറ്റക്കാരെ കണ്ടെത്തണമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.

ട്വന്‍റിഫോർ ഓൺലൈനിന്‍റെ പേരിലാണ് വീണ്ടും വ്യാജ വാർത്ത പ്രചരിച്ചിരിക്കുന്നത്. വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നത് എ.കെ ആന്‍റണി രമേശ് ചെന്നിത്തലയ്ക്കെതിരെ ഒരു പ്രസ്താവന നടത്തി എന്ന രൂപത്തിലാണ്. ഒറ്റനോട്ടത്തിൽ ട്വന്‍റിഫോറിന്‍റേതാണെന്ന് തോന്നുമെങ്കിലും ഇത്തരത്തിലൊരു വാർത്ത ട്വന്‍റിഫോർ പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം.

ട്വന്‍റി ഫോർ ഓൺലൈൻ ഉപയോഗിക്കുന്ന യൂണിക്കോഡ് ഫോണ്ടല്ല വ്യാജ വാർത്ത പ്രചരിപ്പിച്ചവർ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ഒന്നാമത്തെ വസ്തുത.

ചിത്രത്തിൽ ‘കേരള ന്യൂസ്’ എന്ന കാറ്റഗറി ലൈനും വാർത്തയുടെ തലക്കെട്ടും തമ്മിലുള്ള അകലം ട്വന്‍റിഫോർ ഓൺലൈനിൽ നിന്നും വ്യത്യസ്തമാണെന്ന് ചെറിയൊരു താരതമ്യത്തിലൂടെ എളുപ്പത്തിൽ മനസ്സിലാക്കാം. ട്വന്‍റിഫോറിന്‍റെ ഒരു വാർത്തയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ കാറ്റഗറിലൈനും തലക്കട്ടും തമ്മിൽ നല്ല അകലം ഉണ്ട്. എന്നാൽ വ്യാജ സ്ക്രീൻഷോട്ടിൽ ഈ അകലം കുറച്ചുകൂടി ചെറുതാണ്.

വാർത്തയുടെ അലൈൻമെന്‍റിലും പ്രകടമായ വ്യത്യാസമുണ്ട്. കാറ്റഗറി ലൈനും തലക്കെട്ടും വാർത്തയും എല്ലാം ഒരേ അലൈൻമെന്‍റിലാണ് വരുന്നത്. എന്നാൽ വ്യാജ സ്ക്രീൻ ഷോട്ടിൽ അലൈൻമെന്‍റ് ഇതേ രീതിയിലല്ല. ട്വന്‍റിഫോറിനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വ്യാജൻമാർ പടച്ചുവിട്ട വാർത്തയാണിതെന്ന് വ്യക്തം.

Story Highlights – ak antony, fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here