പാവറട്ടി കസ്റ്റഡി മരണം : സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

cbi charge sheet submitted pavaratty custody death

പാവറട്ടി കസ്റ്റഡി മരണക്കേസിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴ് എക്സൈസ് ഉദ്യോഗസ്ഥർ പ്രതികളാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്യും.

2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൃശൂർ പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ മലപ്പുറം സ്വദേശി രഞ്ജിത് കൊല്ലപ്പെട്ടത് ഒക്ടോബർ ഒന്നിനാണ്. കഞ്ചാവുമായി പിടികൂടിയ പ്രതിയെ എക്സൈസ് ഉദ്യോഗസ്ഥർ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

എക്‌സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍, ബെന്നി, ഉമ്മര്‍, സിവില്‍ ഓഫീസര്‍ നിതിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

Story Highlights – cbi charge sheet submitted

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top