ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡ് ഇന്ന്

ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡ് ഇന്ന് ആരംഭിക്കും. ജോ ബൈഡന്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള ആദ്യ ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡാണ് ഇന്ന് ആരംഭിക്കുന്നത് . 270 അമേരിക്കന്‍ സൈനികര്‍ ഇതിനായി ഇന്ത്യയില്‍ ഇന്നലെ എത്തി. പ്രതിരോധ വിഷയങ്ങളില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സംയുക്ത സൈനിക അഭ്യാസം.
അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യേക വിമാനത്തില്‍ 270 സൈനികര്‍ ഇന്ത്യയിലെത്തി. രാജസ്ഥാനില്‍ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് സംയുക്ത സൈനിക പരിശീലനം നടക്കുക. ഇക്കാര്യത്തില്‍ പാകിസ്താന്‍ ഉന്നയിച്ച ആക്ഷേപം തള്ളിയാണ് അമേരിക്കന്‍ സൈന്യം ഇവിടെ എത്തിയത്. ഇന്ന് തുടങ്ങുന്ന പരിശീലനം ഈ മാസം 21 വരെ തുടരുമെന്ന് പ്രതിരോധ വക്താവ് കേണല്‍ അമിതാഭ് ശര്‍മ വ്യക്തമാക്കി. ജമ്മു കശ്മീരിലെ സപ്ത് ശക്തി കമാന്‍ഡിന്റെ ഭാഗമായുള്ള ഇന്ത്യന്‍ ബറ്റാലിയന്‍ അമേരിക്കന്‍ സൈന്യത്തിനൊപ്പം അഭ്യാസം നടത്തും.
Story Highlights – Indo-US joint military parade
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here