കൊട്ടാരക്കര നിന്ന് മോഷണം പോയ ബസ് പാരിപ്പള്ളിയിൽ കണ്ടെത്തി

kottarakkara ksrtc bus found in parippally

മോഷ്ടിക്കപ്പെട്ട കെഎസ്ആർടിസി ബസിന്റെ പാരിപ്പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ അർധരാത്രിയാണ് കൊല്ലം-കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആർടിസി ബസ് മോഷണം പോയത്.

കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് ബസ് മോഷണം പോയതായി പരാതി ലഭിച്ചിരുന്നു. അതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബസിന്റെ ദൃശ്യങ്ങൾ ലഭിക്കുന്നത്.

ദൃശ്യങ്ങൾ പ്രകാരം രാത്രി ഒന്നരയ്ക്ക് കൊട്ടാരക്കരയിൽ നിന്ന് പോയ ബസ് 27 കിലോമീറ്റർ ഓടി. വാഹനം മോഷ്ടിച്ച വ്യക്തി ബസ് സൈഡാക്കി പുറത്തേക്ക് ഇറങ്ങിപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല.

Story Highlights – kottarakkara ksrtc bus found in parippally

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top