പാലക്കാട്ടെ ആറ് വയസുകാരന്റെ കൊലപാതകം; പ്രതിയുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കാൻ പൊലീസ്

പാലക്കാട്ടെ ആറ് വയസുകാരന്റെ കൊലപാതകത്തിൽ പ്രതിയായ അമ്മയുടെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നു. ആറുവർഷം മദ്രസ അധ്യാപിക ആയിരുന്ന അമ്മ നൽകിയത് ഞെട്ടിക്കുന്ന മൊഴിയെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ കഴുത്തിൽ കത്തിവയ്കും മുൻപ് ദൈവം രക്ഷകനായി എത്തുമെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ആറ് വയസുകാരനായ ആമിലിനെ അമ്മ ഷാഹിദ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് മകനെ ബലി നൽകിയെന്ന് ഷാഹിദ തന്നെ വിളിച്ചറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിക്കുമ്പോൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലായിരുന്നു കുട്ടി.
പാർസൽ ലോറി ഡ്രൈവറാണ് ഷാഹിദയുടെ ഭർത്താവ്. ഇവർക്ക് ആമിലിനെ കൂടാതെ രണ്ട് ആൺമക്കൾ കൂടിയുണ്ട്. മൂന്ന് മാസം ഗർഭിണികൂടിയായ ഷാഹിദയുടെ മാനസിക നിലയും പൊലീസ് പരിശോധിക്കുന്നുണ്ട്.
Read Also : പാലക്കാട് 6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം; ദൈവത്തിനുള്ള ബലി എന്ന് അമ്മ
Story Highlights – Palakkad murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here