നസീറുദ്ദീൻ ഷായ്ക്ക് ട്വിറ്റർ അക്കൗണ്ട് ഇല്ലെന്ന് നടിയും ഭാര്യയുമായ രത്ന പഥക് ഷാ

നടൻ നസീറുദ്ദീൻ ഷായ്ക്ക് ട്വിറ്റർ അക്കൗണ്ട് ഇല്ലെന്ന് നടിയും നസീറുദ്ദീൻ ഷായുടെ ഭാര്യയുമായ രത്ന പഥക് ഷാ. നസീറുദ്ദീൻ ഷായുടേതെന്ന പേരിൽ കർഷക സമരത്തെ പിന്തുണച്ച് ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് രത്ന പഥക് ഷായുടെ വിശദീകരണം. കർഷക സമരത്തിൽ കേന്ദ്രത്തിനു പിന്തുണ അർപ്പിച്ച സെലബ്രറ്റികൾക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് ഈ ട്വിറ്റർ ഹാൻഡിലിൽ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടത്.
“നസീറുദ്ദീൻ ഷായ്ക്ക് ട്വിറ്റർ അക്കൗണ്ട് ഇല്ല. ഈ ഫേക്ക് അക്കൗണ്ടുകളെ നിലയ്ക്ക് നിർത്താൻ ശ്രമിച്ചതാണ്. പക്ഷേ, കഴിഞ്ഞില്ല. ട്വിറ്ററിനും സൈബർ സെല്ലിനും പരാതി നൽകാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.”- വാർത്താ ഏജൻസിയായ പിടിഐയോട് രത്ന പഥക് ഷാ പ്രതികരിച്ചു.
49000ഓളം ഫോളോവേഴ്സാണ് നസീറുദ്ദീൻ ഷായുടെ പേരിലുള്ള ഈ ട്വിറ്റർ ഹാൻഡിലിന് ഉള്ളത്.
Story Highlights – Ratna Pathak Shah says Naseeruddin Shah does not have a Twitter account
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here