കേരളാ രാജ്യാന്തര ചലച്ചിത്ര മേള; രജിസ്റ്റര്‍ ചെയ്ത 20 പേര്‍ക്ക് കൊവിഡ്

iffk 2021

ഇരുപത്തിയഞ്ചാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് ആരംഭിക്കാനിരിക്കെ മേളയ്ക്കായി രജിസ്റ്റര്‍ ചെയ്ത 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടാഗോര്‍ തിയറ്ററില്‍ നടത്തിയ പരിശോധനയിലാണ് രോഗ ബാധിതരെ കണ്ടെത്തിയത്.

1500 പേരെ പരിശോധിച്ചതിലാണ് ഇരുപത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നാളെ കൂടി ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഡെലിഗേറ്റുകള്‍ക്ക് കൊവിഡ് പരിശോധനയ്ക്ക് അവസരമുണ്ടാവും. ഇതിനു ശേഷം എത്തുന്ന ഡെലിഗേറ്റുകള്‍ സ്വന്തം നിലയില്‍ കൊവിഡ് പരിശോധന നടത്തേണ്ടി വരും.

Story Highlights – covid 19, iffk

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top