സംസ്ഥാനത്ത് ഇതുവരെ 3,26,545 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 241 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (51) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ -12, എറണാകുളം -43, ഇടുക്കി -9, കണ്ണൂര്‍ -11, കൊല്ലം -10, കോട്ടയം -21, കോഴിക്കോട് -13, മലപ്പുറം -30, പാലക്കാട് -13, പത്തനംതിട്ട -6, തിരുവനന്തപുരം -51, തൃശൂര്‍ -16, വയനാട് -6 എന്നിങ്ങനെയാണ് കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (3013) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ -391, എറണാകുളം -3013, ഇടുക്കി -529, കണ്ണൂര്‍ -662, കൊല്ലം -810, കോട്ടയം -1412, കോഴിക്കോട് -523, മലപ്പുറം -856, പാലക്കാട് -842, പത്തനംതിട്ട -604, തിരുവനന്തപുരം -2932, തൃശൂര്‍ -1153, വയനാട് -581 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,26,545 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

Story Highlights – 326545 health workers received the covid vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top