Advertisement

‘ആരോപണങ്ങൾ അടിസ്ഥാനരഹിതം; വ്യക്തിഹത്യയിലേക്ക് പോകാൻ ചിലർ ശ്രമിച്ചു’; അനിൽ അക്കരയ്‌ക്കെതിരെ മന്ത്രി എ.സി മൊയ്തീൻ

February 9, 2021
1 minute Read

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അനിൽ അക്കര എംഎൽഎ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മന്ത്രി എ.സി മൊയ്തീൻ. ചില വ്യക്തികളുടെ താത്പര്യം സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ലൈഫ് മിഷൻ ആരോപണങ്ങൾ. വ്യക്തിഹത്യയിലേക്ക് പോകാൻ ചിലർ ശ്രമിച്ചു. സർക്കാർ ഒരന്വേഷണവും തടഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ലൈഫ് മിഷനുവേണ്ടി വടക്കാഞ്ചേരിയിൽ ഭൂമി വാങ്ങിയത് യുഡിഎഫ് ഭരണകാലത്താണ്. കോൺഗ്രസ് നേതാവിനെ മരണശേഷവും അനിൽ അക്കര വേട്ടയാടുകയാണ്. സ്വർണക്കടത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം പരാജയപ്പെട്ടു. അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നവർ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടും. എൽഡിഎഫ് ഭരണത്തുടർച്ച ഉണ്ടാകുമെന്ന ഭയത്താലാണ് ആരോപണങ്ങളെന്നും മന്ത്രി പറഞ്ഞു.

Story Highlights – Life mission, A. C Moideen, Anil akkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top