കാന്തമായി മാറാന്‍ 54 കാന്ത ഗോളങ്ങള്‍ വിഴുങ്ങി ബാലന്‍; അമ്പരന്ന് ഡോക്ടര്‍മാര്‍

boy swallowed magnetic spheres

സ്വയം കാന്തമായി മാറുന്നത് കാണാന്‍ കാന്ത ഗോളങ്ങള്‍ വിഴുങ്ങി 12 വയസുകാരന്‍. ബ്രിട്ടണിലാണ് സംഭവം. റൈലി മോറിസണ്‍ എന്ന കുട്ടിയാണ് 54 കാന്ത ഗോളങ്ങള്‍ വിഴുങ്ങിയത്.

റൈലി ഇവ വിഴുങ്ങിയത് രണ്ട് തവണയായാണ്. ജനുവരി ഒന്നിന് ആദ്യ ബാച്ചും നാലാം തിയതി രണ്ടാം ബാച്ചും വിഴുങ്ങി. എന്നാല്‍ വയറില്‍ അസ്വസ്ഥത അനുഭവപ്പെടുകയും കാന്ത ഗോളങ്ങള്‍ പുറത്തുവരാതിരിക്കുകയും ചെയ്തു. തുടര്‍ന്ന് റൈലി അമ്മയോട് പറയുകയായിരുന്നു. അറിയാതെയാണ് താന്‍ കാന്ത ഗോളങ്ങള്‍ വിഴുങ്ങിയതെന്നാണ് അമ്മ പേയ്ജ് വാര്‍ഡിനോട് റൈലി പറഞ്ഞത്.

Read Also : കൈകൾ കറക്കി വിചിത്ര ഭാ​വത്തിൽ അമ്മ; വിങ്ങിപ്പൊട്ടി അച്ഛൻ; ആന്ധ്രയിൽ പെൺകുട്ടികൾ കൊല്ലപ്പെട്ടതിൽ ദുരൂഹത; വിഡിയോ

പേയ്ജ് മകനെ കൂട്ടി ആശുപത്രിയില്‍ പോയി എക്‌സ് റേ എടുത്തു. എക്‌സ് റേ കണ്ട് ഡോക്ടര്‍മാര്‍ തന്നെ അമ്പരന്നു. ചെറിയ കാന്ത ഗോളങ്ങള്‍ റൈലിയുടെ വയറില്‍ തങ്ങി നില്‍പ്പുണ്ടായിരുന്നു. കുട്ടിയുടെ അവയവങ്ങളെ കാന്തങ്ങള്‍ ബാധിക്കുമെന്ന് കരുതി ഡോക്ടര്‍മാര്‍ വളരെ പെട്ടെന്ന് തന്നെ സര്‍ജറി നടത്തി. ആറ് മണിക്കൂര്‍ എടുത്താണ് എല്ലാ കാന്തങ്ങളും റൈലിയുടെ വയറില്‍ നിന്ന് എടുത്ത് മാറ്റിയത്.

തന്റെ മകന്‍ വിഴുങ്ങിയ കാന്തത്തിന്റെ എണ്ണം കേട്ട് അമ്മയും ഞെട്ടി. എക്‌സ് റേയില്‍ കണ്ടത് 25-30 കാന്തങ്ങളാണെങ്കില്‍ സര്‍ജറിയിലൂടെ കണ്ടെത്തിയത് 54 എണ്ണമാണ്. ശാസ്ത്ര തത്പരനായ റൈലി നേരത്തെയും വ്യത്യസ്തമായി വസ്തുക്കള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു. റൈലി അവസാനം താന്‍ പരീക്ഷണം നടത്തിയ കാര്യം സമ്മതിച്ചു. കാന്തം വയറ്റിലുള്ളപ്പോള്‍ തന്റെ ദേഹത്ത് ചെമ്പ് പറ്റിപ്പിടിക്കുമോ എന്നും റൈലി പരീക്ഷിച്ചിരുന്നു.

Story Highlights – boy, briton

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top