ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ നിയമം കൊണ്ടുവരും; സർക്കാർ ഹൈക്കോടതിയിൽ

ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ നിയമം കൊണ്ടു വരുമെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഓൺലൈൻ റമ്മി കളിക്കെതിരായ ഹർജിയിലാണ് സർക്കാരിന്റെ മറുപടി.
ഓൺ ലൈൻ റമ്മി നിരോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി പോളി വടക്കനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജിയിന്മേൽ ബ്രാൻഡ് അംബാസഡർമാരായ വിരാട് കോഹ്ലി, തമന്ന, അജു വർഗീസ് എന്നിവർക്ക് കഴിഞ്ഞയാഴ്ച ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. കേരള ഗെയിമിംഗ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാർഹമാണെങ്കിലും ഓൺലൈൻ റമ്മിയടക്കമുള്ളവയ്ക്ക് നിയന്ത്രണമില്ലെന്നും, അതിനാൽ ഇവ നിരോധിക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
Story Highlights – Online rummy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here