ശരദ് പവാറുമായുള്ള മാണി സി. കാപ്പന്റെ കൂടിക്കാഴ്ച നാളെ; ചർച്ചയ്ക്ക് ശേഷം നിർണായക പ്രഖ്യാപനം

ശരദ് പവാറുമായുള്ള മാണി സി. കാപ്പന്റെ നാളത്തെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണായക പ്രഖ്യാപനമുണ്ടായേക്കും. മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകും എന്നുള്ള കാര്യത്തിൽ ഏറെക്കുറെ സൂചനകൾ ലഭിച്ചു കഴിഞ്ഞു. പാലാ സീറ്റ് എൻസിപിക്ക് നൽകാൻ ഇടതുമുന്നണി വിമുഖത കാട്ടുകയാണ്. ഇതോടെ മാണി സി. കാപ്പൻ ഇടതു മുന്നണി വിട്ടു യുഡിഎഫിൽ ചേക്കേറാൻ തീരുമാനിച്ചേക്കുമെന്നാണ് സൂചന.
ശരദ് പവാർ, മാണി സി. കാപ്പൻ കൂടിക്കാഴ്ചയ്ക്കുശേഷം ഇത് സംബന്ധിച്ചുള്ള ആദ്യ നിലപാട് അറിയാം. ഇത്രയും നാൾ കാത്തിരുന്നിട്ടും അനുകൂല തീരുമാനം ലഭിക്കാത്തതിൽ വലിയ അമർഷം എൻസിപിയിലെ ഒരു വിഭാഗത്തിനൂണ്ട്. എൻസിപിയെ രണ്ടാക്കി ഒരു വിഭാഗത്തെ കൂടെ നിർത്താൻ ആയിരിക്കും ഇനി ഇടതുമുന്നണിയുടെ ശ്രമം.
Story Highlights – Mani C kappan meeting with Sharad Pawar tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here