എസി മൊയ്തീനെതിരെ വ്യക്തിഹത്യ നടത്തിയിട്ടില്ല : അനിൽ അക്കര എംഎൽഎ

anil akkara against ac moitheen

വ്യക്തിഹത്യ നടത്തി എന്ന മന്ത്രി എസി മൊയ്തീന്റെ വിമർശനത്തിനെതിരെ അനിൽ അക്കര എംഎൽഎ. താൻ മന്ത്രിക്കെതിരെ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്ന് അനിൽ അക്കര 24നോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ വ്യക്തിഹത്യയ്ക്ക് പലരും ശ്രമിച്ചെന്ന് അനിൽ അക്കര എംഎൽഎയുടെ പേര് പറയാതെയായിരുന്നു മന്ത്രി എസി മൊയ്തീന്റെ വിമർശനം.

തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ടെന്നും അനിൽ അക്കര പറഞ്ഞു. താൻ വീട് മുടക്കിയാണെന്ന് പലരും പ്രചരിപ്പിച്ചു. മന്ത്രി സ്ഥാനത്തിരുന്ന് എ.സി മൊയ്തീൻ കള്ളം പറയുന്നുവെന്നും ഈ ഗവൺമെന്റ് വന്ന ശേഷമാണ് വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റിനുള്ള ഭൂമി ഏറ്റെടുത്തതെന്നും അനിൽ അക്കരപറഞ്ഞു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല.

താൻ മത്സരിക്കുകയാണെങ്കിൽ വടക്കാഞ്ചേരിയിൽ മാത്രമാണെന്നും അനിൽ അക്കര 24 നോട് പറഞ്ഞു.

Story Highlights – anil akkara against ac moitheen

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top