ചെങ്കോട്ടയിലെ സംഘർഷം: ദീപ് സിദ്ദുവിന് പിന്നാലെ ഒരാൾ കൂടി അറസ്റ്റിൽ

ചെങ്കോട്ടയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. കേസിൽ പ്രതി ചേർക്കപ്പെട്ട ഇക്ബാൽ സിംഗാണ് അറസ്റ്റിലായത്. പഞ്ചാബിലെ ഹോശിയാർപുരിൽ നിന്ന് ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെല്ലാണ് ഇക്ബാൽ സിംഗിനെ അറസ്റ്റ് ചെയ്തത്.

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഇക്ബാൽ സിംഗിനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇക്ബാൽ സിംഗിനെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് ഡൽഹി പൊലീസ് അൻപതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Read Also : ചെങ്കോട്ട പ്രതിഷേധം; ദീപ് സിദ്ദു അറസ്റ്റിൽ

ചെങ്കോട്ട സംഘർഷത്തിലെ മുഖ്യപ്രതിയെന്ന് കരുതുന്ന പഞ്ചാബി നടൻ ദീപ് സിദ്ദുവിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ തന്നെയാണ് സിദ്ദുവിനെയും അറസ്റ്റ് ചെയ്തത്.

Story Highlights – Farmers protest. Arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top