ധര്‍മജന്‍ ബോള്‍ഗാട്ടിയെ ചേലക്കരയില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

udf dharmajan bolgatty

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ തൃശൂര്‍ ചേലക്കരയില്‍ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ചേലക്കരയിലെത്തിയപ്പോഴാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബാനറുമായി രംഗത്തെത്തിയത്.

പട്ടികജാതി സംവരണമുള്ള ചേലക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കാറുള്ളതെങ്കിലും ഇത്തവണ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വര്‍ഷങ്ങളായി ഇടത് കോട്ടയായി തുടരുന്ന ചേലക്കരയില്‍ സെലിബ്രിറ്റിയെ ഇറക്കി മണ്ഡലം പിടിച്ചെടുക്കണം എന്നാണ് ആവശ്യം.

Read Also : ധര്‍മജന്‍ ബോള്‍ഗാട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായി യുഡിഎഫ് കണ്‍വീനര്‍

പ്രതിപക്ഷ നേതാവ് വേദിയില്‍ നിന്നിറങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ ബാനറുമായി മുന്നില്‍ ചെന്നെങ്കിലും രമേശ് ചെന്നിത്തല പ്രതികരിച്ചില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരിയില്‍ മത്സരിക്കും എന്ന വാര്‍ത്തകള്‍ക്കിടയിലാണ് ചേലക്കരയില്‍ ധര്‍മജനെ ഇറക്കണമെന്ന് ആവശ്യം ഉയരുന്നത്.

Story Highlights – dharmajan bolgatty, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top