ധര്‍മജന്‍ ബോള്‍ഗാട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായി യുഡിഎഫ് കണ്‍വീനര്‍

ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായി യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. കോഴിക്കോട് ബാലുശേരി സീറ്റില്‍ മത്സരിക്കുന്നതിനുള്ള താത്പര്യമാണ് അറിയിച്ചത്. സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്നും ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി കഴിഞ്ഞദിവസം ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ മത്സരിക്കും. മികച്ച മത്സരം കാഴ്ചവെക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരിയില്‍ ക്യാമ്പ് ചെയ്ത് കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുക്കുകയാണ്. മുന്‍പ് വൈപ്പിന്‍, കുന്നത്തുനാട് തുടങ്ങിയ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പേര് ഉയര്‍ന്നിരുന്നു.
Story Highlights – Dharmajan Bolgatti – election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here