Advertisement

ടെസ്റ്റ് റാങ്കിംഗിൽ കോലിയെ മറികടന്ന് ജോ റൂട്ട്; 2017നു ശേഷം ആദ്യം

February 10, 2021
Google News 2 minutes Read
ICC Ranking Root Kohli

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ മറികടന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. 2017നു ശേഷം ഇത് ആദ്യമായാണ് റൂട്ട് കോലിയെ മറികടക്കുന്നത്. ശ്രീലങ്കക്കെതിരെയും ഇന്ത്യക്കെതിരെയും നടത്തിയ മികച്ച പ്രകടനങ്ങളാണ് കോലിയെ മറികടക്കാൻ റൂട്ടിനെ സഹായിച്ചത്.

ജോ റൂട്ട് റാങ്കിംഗിൽ മൂന്നാമത് എത്തിയപ്പോൾ കോലി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 883 പോയിൻ്റാണ് റൂട്ടിനുള്ളത്. കോലിക്ക് 852 പോയിൻ്റുണ്ട്. ഒന്നാം സ്ഥാനത്ത് കെയിൻ വില്ല്യംസൺ ആണ്. 919 പോയിൻ്റാണ് ന്യൂസീലൻഡ് ക്യാപ്റ്റന് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് താരം സ്റ്റീവ് സ്മിത്തിന് 891 പോയിൻ്റുണ്ട്. നാലാമത് 878 പോയിൻ്റുമായി ഓസീസ് താരം മാർനസ് ലബുഷെയ്ൻ ആണ് ഉള്ളത്.

ശ്രീലങ്കയ്ക്കെതിരെ കളിച്ച രണ്ട് ടെസ്റ്റുകളിലും ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലും മാരക ഫോമിലായിരുന്നു റൂട്ട്. 684 റൺസാണ് മൂന്ന് ടെസ്റ്റിലുമായി താരം വാരിക്കൂട്ടിയത്.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ 227 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. 420 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 192 റൺസിനു പുറത്താവുകയായിരുന്നു. ജാക്ക് ലീച്ച് നാല് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് മൂന്ന് വിക്കറ്റുണ്ട്. 72 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശുഭ്മൻ ഗിൽ 50 റൺസ് നേടി.

മത്സരത്തിൽ വിജയിച്ചതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ തലപ്പത്തെത്തി. 70.2 ശതമാനം പോയിൻ്റാണ് ഇപ്പോൾ ഇംഗ്ലണ്ടിന് ഉള്ളത്. ഇംഗ്ലണ്ടിനെതിരായ തോൽവിയോടെ ഇന്ത്യ നാലാം സ്ഥാനത്തേക്കിറങ്ങി. 68.3 ശതമാനം പോയിൻ്റാണ് ഇന്ത്യക്ക് ഉള്ളത്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഇംഗ്ലണ്ട് സജീവമാക്കി.

Story Highlights – ICC Test Rankings: Joe Root Goes Over Virat Kohli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here