ജല്ലിക്കട്ട് ഓസ്‌കറിൽ നിന്ന് പുറത്ത്

ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായ മലയാള ചിത്രം ജല്ലിക്കട്ട് ഓസ്‌കറിൽ നിന്ന് പുറത്ത്. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലായിരുന്നു ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ പതിനഞ്ച് ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാൻ ചിത്രത്തിനായില്ല.
അതിനിടെ ഇന്ത്യയിൽ നിന്നുള്ള ഹ്രസ്വ ചിത്രം ബിട്ടു അടുത്ത ഘട്ടത്തിലേക്ക് കടന്നു. മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിലേക്കാണ് ബിട്ടു തെരഞ്ഞെടുക്കപ്പെട്ടത്. യോഗ്യത നേടിയ ചിത്രങ്ങളുടെ വോട്ടെടുപ്പ് മാർച്ച് ഒൻപത് വരെ നടക്കും. മാർച്ച് പതിനഞ്ചിന് ഓസ്‌കർ നോമിനേഷൻ പ്രഖ്യാപിക്കും. ഏപ്രിൽ 25നാണ് അവാർഡ് വിതരണം.
Read Also :‘ഇന്ത്യയിലേക്ക് ഓസ്കാറ് കൊണ്ടുവരുന്നത് ഈ സിനിമ’; ഗംഭീര അഭിപ്രായവുമായി ജല്ലിക്കട്ട് യാത്ര തുടങ്ങി
രാജ്യാന്തര ചലച്ചിത്ര അവാർഡുകൾ അടക്കം നേടിയ ജല്ലിക്കട്ട് ലിജോ ജോസ് പെല്ലിശേരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2020 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി സ്വന്തമാക്കിയിരുന്നു.
Story Highlights – Jallikattu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here