Advertisement

കോൺഗ്രസ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു; കാർഷിക നിയമങ്ങൾ പിൻവലിക്കില്ല: പ്രധാനമന്ത്രി

February 10, 2021
Google News 1 minute Read
Modi Congress divided confused

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേഭഗതിയ്ക്ക് മാത്രം തയ്യാറാണെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ച ഉപസംഹരിച്ച് മറുപടി പറയുകയായിയിരുന്നു അദ്ദേഹം. കർഷകരെ തെറ്റിദ്ധരിപ്പിയ്ക്കാനും രാജ്യത്ത് പ്രശ്നങ്ങൾ സ്യഷ്ടിയ്ക്കാനും ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. കോൺഗ്രസ്സിനെ ഭിന്നിപ്പിയ്ക്കുന്ന പാർട്ടി എന്ന് വിളിച്ച അദ്ദേഹം രൂക്ഷ വിമർശനങ്ങളാണ് നടത്തിയത്.

ലോകസഭയിലും നയപ്രഖ്യാപനത്തിന്മേൽ പ്രധാനമന്ത്രിയുടെ മറുപടി കാർഷിക നിയമങ്ങളിൽ കേന്ദ്രികരിച്ചായിരുന്നു. കർഷകരെ തെറ്റിദ്ധരിപ്പിയ്ക്കാനാണ് സമരത്തിന്റെ മറവിൽ ശ്രമം നടക്കുന്നത്. നിയമം കർഷകരുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും ആണ്. ഒരു നിലയ്ക്കും നിയമം കർഷകർക്ക് മേൽ അടിച്ചേല്പിക്കില്ല. എംഎസ്പി കൂടുതൽ മികച്ചതാക്കി മാറ്റാൻ നടപടികൾ തുടരും. 60 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. അത് രാജ്യത്തിന് ഗുണം ചെയ്യില്ല എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗം പകുതി പിന്നിട്ടപ്പോൾ കോൺഗ്രസ് അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രധാനമന്ത്രിയുടെ മറുപടിയ്ക്ക് ശേഷം സഭ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയം പാസാക്കി.

Story Highlights – PM Modi says Congress ‘divided and confused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here