Advertisement

വി പി ജോയ് പുതിയ ചീഫ് സെക്രട്ടറി ആകും

February 10, 2021
Google News 1 minute Read
v p joy

വി പി ജോയിയെ പുതിയ ചീഫ് സെക്രട്ടറിയാക്കും. വി പി ജോയിയെ പുതിയ ചീഫ് സെക്രട്ടറിയായി തീരുമാനിച്ചത് മന്ത്രി സഭാ യോഗമാണ്. ഈ മാസം വിരമിക്കുന്ന വിശ്വാസ് മേത്തയുടെ ഒഴിവിലേക്കാണ് നിയമനം. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് ജനുവരിയിലാണ് വി പി ജോയ് സംസ്ഥാന സര്‍വീസില്‍ തിരിച്ചെത്തിയത്. 2023 ജൂണ്‍ 30 വരെയായിരിക്കും ഇദ്ദേഹത്തിന്റെ കാലാവധി.

Read Also : ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവർക്ക് കൊവിഡ്

നേരത്തെ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷ, ഏകോപനം ചുമതലയുള്ള സെക്രട്ടറിയായിരുന്നു വി പി ജോയ്. നാഷണല്‍ അതോറിറ്റി ഓണ്‍ കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍ ആയിരുന്നു.

അതേസമയം എ ഷാജഹാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. വി ഭാസ്‌കരന്‍ വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് നിയമനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് എ ഷാജഹാന്‍.

Story Highlights – v p joy, chief secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here