വാളയാർ കേസ്: സമരം അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ

വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ സമരസമിതി. സമരം അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. അതേ സമയം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആശുപത്രിയിൽ നിന്ന് നിർബന്ധിത ഡിസ്ചാർജ് വാങ്ങി സമരപന്തലിത്തി നിരാഹാരം തുടരുകയാണ്.
നിരാഹാരമിരുന്ന ഗോമതിയെ ആശുപത്രിയിലേക്ക് ബലംപ്രയോഗിച്ച് മാറ്റിയതിൽ സമരസമിതിയുടെ പ്രതിഷേധം ശക്തമായിരുന്നു. സമരം അട്ടിമറിക്കാൻ ബോധപൂർവ്വം പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപണമുയർന്നു. ആശുപത്രിയിലും ഗോമതി സമരം തുടർന്ന ഗോമതി പിന്നീട് നിർബന്ധിത ഡിസ്ചാർജ് വാങ്ങി സമരപന്തലിൽ തിരിച്ചെത്തുകയായിരുന്നു.
Read Also : വാളയാർ പെൺകുട്ടികളുടെ അമ്മ അറസ്റ്റിൽ
സോജൻ ഉൾപ്പെടെയുളള അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗോമതി നടത്തിയ നിരാഹാരം ആറുനാൾ പിന്നട്ടപ്പോഴായിരുന്നു പൊലീസ് നടപടി. അറസ്റ്റിന് ശേഷം വിട്ടയച്ച സമരസമിതി പ്രവർത്തകർ പ്രകടനവുമായാണ് സമരപ്പന്തലിലെത്തിയത്. കൂടുതൽ സാമൂഹ്യ –സാംസ്കാരിക പ്രവർത്തകരുടെകൂടി പിന്തുണയോടെ സമരം ശക്തമാക്കി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് സമരസമിതി ലക്ഷ്യമിടുന്നത്.
6 ദിവസമായി നിരാഹാരമിരിക്കുന്ന ഗോമതിയുടെ ആരോഗ്യനില മോശമായിരുന്നു. ഇതേ തുടർന്നാണ് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചത്. ഇത് തടയാൻ ശ്രമിച്ച പെൺകുട്ടികളുടെ അമ്മ ഉൾപ്പെടെ 15ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജലജ മാധവൻ, ഡി എച്ച് ആർ എം നേതാവ് സെലീന പ്രക്കാനം എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
Story Highlights – Walayar case: Girls’ mother said that the police are trying to sabotage the strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here