തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

വാളയാർ കേസിൽ പ്രതിഷേധം കടുപ്പിക്കാൻ പെൺകുട്ടികളുടെ അമ്മ. തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് ഡിവൈഎസ്പി സോജനും എസ്. ഐ ചാക്കോയ്ക്കുമെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. കുറച്ചു ദിവസം കൂടി നോക്കും. നടപടിയെടുത്തില്ലെങ്കിൽ നേരിട്ട് ജനങ്ങളിലേയ്ക്ക് ഇറങ്ങാനാണ് തീരുമാനം. സ്ത്രീകൾക്ക് പ്രധാനം തലയിലെ മുടിയാണ്. അത് എടുത്തുകൊണ്ട് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. തന്റെ സങ്കടം ജനങ്ങൾ ഏറ്റെടുക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം. തന്റെ മക്കളെ കുറിച്ച് മോശമായി സംസാരിച്ച സോജനെ സർവീസിൽ നിന്ന് പുറത്താക്കണം. കേരള യാത്ര നടത്തി സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.
Story Highlights – Walayar case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here