Advertisement

ട്വിറ്ററിനെ അതൃപ്തി അറിയിച്ച് കേന്ദ്രം

February 11, 2021
Google News 1 minute Read
twitter publisher says parliamentary commitee

അക്കൗണ്ടുകള്‍ റദ്ദാക്കാത്തതിനാല്‍ ട്വിറ്ററിനെ അതൃപ്തി അറിയിച്ച് കേന്ദ്രം. നിര്‍ദേശം പിന്തുടരാത്തതിനാലാണ് സമൂഹ മാധ്യമത്തെ കേന്ദ്രം അതൃപ്തി അറിയിച്ചത്. ഇതേ തുടര്‍ന്ന് കമ്പനിക്ക് കേന്ദ്ര ഐടി സെക്രട്ടറി മുന്നറിയിപ്പും നല്‍കി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ട്വിറ്റര്‍ സ്വന്തം നിയമങ്ങളേക്കാള്‍ രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും വിശദീകരണം.

Read Also : നസീറുദ്ദീൻ ഷായ്ക്ക് ട്വിറ്റർ അക്കൗണ്ട് ഇല്ലെന്ന് നടിയും ഭാര്യയുമായ രത്ന പഥക് ഷാ

കേന്ദ്രം നിര്‍ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും ഉടന്‍ റദ്ദാക്കണമെന്നും ഐടി സെക്രട്ടറി. കര്‍ഷക വംശഹത്യയെന്ന ഹാഷ്ടാഗിന്റെ ഉപയോഗം അഭിപ്രായ സ്വാതന്ത്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ല. ട്വിറ്റര്‍ പ്രതിനിധികളുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് ഐടി സെക്രട്ടറി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

അതേസമയം ട്വിറ്റര്‍ പ്രതിനിധികള്‍ ഐടി സെക്രട്ടറിക്ക് മറുപടി നല്‍കി. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും നിയമങ്ങളെ ബഹുമാനിക്കുന്നുവെന്നും ട്വിറ്റര്‍ പ്രതിനിധികള്‍ പറഞ്ഞു.

Story Highlights – twitter, central government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here