ഇന്ത്യക്കെതിരായ ടി-20 ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

england t20 team india

ഇന്ത്യക്കെതിരായ ടി-20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഓയിൻ മോർഗൻ നയിക്കുന്ന ടീമിൽ സർപ്രൈസുകളില്ല. ശക്തമായ ടീമിനെയാണ് ഇംഗ്ലണ്ട് അണിനിരത്തിയിരിക്കുന്നത്. ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, ജോഫ്ര ആർച്ചർ, ജോസ് ബട്‌ലർ, ഡേവിഡ് മലാൻ, മാർക്ക് വുഡ് തുടങ്ങിയ താരങ്ങൾ ടീമിലുണ്ട്.

അഞ്ച് മത്സരങ്ങളാണ് ടി-20 പരമ്പരയിൽ ഉള്ളത്. മാർച്ച് 12 മുതൽ 20 വരെ അഹ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

അതേസമയം, ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം 13ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യക്ക് ഈ മത്സരം നിർണായകമാണ്. ഒരു മത്സരം കൂടി പരാജയപ്പെട്ടാൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്താവും.

ടെസ്റ്റിൽ 227 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. 420 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 192 റൺസിനു പുറത്താവുകയായിരുന്നു. ജാക്ക് ലീച്ച് നാല് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് മൂന്ന് വിക്കറ്റുണ്ട്. 72 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശുഭ്മൻ ഗിൽ 50 റൺസ് നേടി.

Story Highlights – england t20 team vs india announced

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top