മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്കുള്ള സംവരണം; അപാകതകൾ പരിഹരിക്കണമെന്ന ആവശ്യവുമായി എൻഎസ്എസ്

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിൽ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചു. സാമ്പത്തിക സംവരണത്തിനുള്ള അർഹത നിശ്ചയിക്കുന്നത് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ ആണെന്നിരിക്കെ, മുന്നാക്ക സമുദായ അംഗങ്ങൾക്ക് സംവരണത്തിലെ പ്രയോജനം ലഭ്യമാകുന്നില്ല എന്നാണ് ആരോപണം. മുന്നാക്ക സമുദായ പട്ടിക കാലവിളംബം കൂടാതെ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുൻപ് സമർപ്പിച്ച ഹർജിക്കൊപ്പം എൻഎസ്എസ് ഉപഹർജി നൽകിയത്.
Story Highlights – Forward reservation; NSS with the demand that the deficiencies be rectified
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here