കെവി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും

kv thomas kpcc working president

കെ.വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും. കെപിസിസി നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചു.

വൈസ് പ്രസിഡന്ഞര് പദവി നേരത്തെ തന്നെ കെവി തോമസിന് വാഗ്ദാനം ചെയ്തതാണ്. ഒപ്പം പാർട്ടി ചാനൽ അധ്യക്ഷൻ സ്ഥാനവും കെവി തോമസിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തന്നെ പോലുള്ള മുതിർന്ന നേതാവിന് ഈ അധിക ബാധ്യതകൾ ഉദകുന്നതല്ല എന്നതായിരുന്നു കെവി തോമസിന്റെ നിലപാട്.

അദ്ദേഹത്തിന് മറ്റ് സ്ഥാനങ്ങൾ നൽകാതിരിക്കാനുള്ള നടപടികളുടെ ഭാഗമാണോ ഈ നീക്കമെന്നും രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നു. എന്നാൽ ഈ തീരുമാനത്തോട് കെവി തോമസ് എങ്ങനെയാകും പ്രതികരിക്കുക എന്നത് ഈ നിമിഷം വ്യക്തമല്ല.

Story Highlights – kpcc, kv thomas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top