എൽഡിഎഫ് സീറ്റ് വിഭജന ചർച്ച തുടങ്ങി

ldf seat sharing discussion begun

എൽഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കമായി. എകെജി സെന്ററിലാണ് ചർച്ച പുരോഗമിക്കുന്നത്.

സിപിഐയുമായിള്ള ഉഭയ കക്ഷി ചർച്ചയാണ് ആദ്യം. പരസ്പരം വച്ചുമാറേണ്ടതും, പുതിയ ഘടകകക്ഷികൾക്ക് നൽകേണ്ടതുമായ സീറ്റുകളെ കുറിച്ചായിരിക്കും പ്രധാന ചർച്ച. അരമണിക്കൂർ മാത്രം നീളുന്നതായിരുന്നു ആദ്യഘട്ട ചർച്ച.

സിപിഐയെ പ്രതിനിധീകരിച്ച് കാനം രാജേന്ദ്രനും മന്ത്രി ഇ ചന്ദ്രശേഖരനും എത്തി. സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ് പങ്കെടുത്തത്.

സീറ്റുകളുടെ കാര്യത്തിൽ ചില നീക്കുപോക്കുകൾ ആകാമെന്ന് സിപിഐ പറഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ എത്രത്തോളം എന്നതിനെ കുറിച്ച് നിലവിൽ വ്യക്തമല്ല.

Story Highlights – ldf seat sharing discussion begun

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top