മുൻ കെപിസിസി സെക്രട്ടറി എംആർ രാംദാസിനെ കോൺഗ്രസ് തിരിച്ചെടുത്തു

മുൻ കെപിസിസി സെക്രട്ടറി എംആർ രാംദാസിനെ കോൺഗ്രസ് തിരിച്ചെടുത്തു. രാംദാസിനെതിരായ അച്ചടക്ക നടപടി പിൻവലിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
അയ്യന്തോൾ ഫ്‌ളാറ്റ് കൊലപാതക കേസിൽ രാംദാസിനെ കോടതി വെറുതെ വിട്ടിരുന്നു. പാർട്ടി തിരിച്ചെടുത്തില്ലെങ്കിൽ റിബലായി മത്സരിക്കുമെന്ന് രാംദാസ് പ്രഖ്യാപിച്ചിരുന്നു.
2020 ജൂലൈയിലാണ് തൃശ്ശൂർ അയ്യന്തോൾ ഫ്‌ളാറ്റ് കൊലപാതക കേസിൽ നിന്നും എം.ആർ. രാംദാസിനെ കോടതി കുറ്റവിമുക്തനാക്കിയത്. തുടർന്ന് തൃശൂർ ഡിസിസി മുൻകാലപ്രാബല്യത്തോടെ സ്ഥാനങ്ങൾ നൽകി തിരിച്ചെടുക്കണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു. കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും, പാർട്ടിയിലെ ഉന്നത നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് തന്നെ പ്രതി ചേർത്തത് എന്ന് രാംദാസ് പറഞ്ഞിരുന്നു.
Story Highlights – MR Ramdas taken back in congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here