മാണി. സി. കാപ്പന് എൻസിപിയുടെ പിന്തുണ; പാലായിൽ സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് നോട്ടിസ് പുറത്തിറക്കി യുഡിഎഫ്

എട്ട് ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി മാണി. സി. കാപ്പൻ വിഭാ​ഗം. യുഡിഎഫിലേക്ക് പോകുന്ന മാണി. സി. കാപ്പന് സ്വീകരണമൊരുക്കാൻ എൻസിപി ജില്ലാ കമ്മിറ്റികൾ തീരുമാനിച്ചു.

പതിനാലാം തീയതി മാണി. സി. കാപ്പന് സ്വീകരണം നൽകേണ്ട വേദികൾ സജ്ജമാക്കാൻ എൻസിപി നിർദേശം നൽകി. പാലായിൽ കാപ്പന് സ്വീകരണം നൽകുന്നത് സംബന്ധിച്ച നോട്ടിസ് യുഡിഎഫും പുറത്തിറക്കി.

അതിനിടെ മാണി. സി. കാപ്പനും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. എന്‍സിപി മുന്നണി വിടണം എന്ന നിര്‍ദേശവുമായാകും മാണി സി. കാപ്പന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് ഒപ്പം ശരദ് പവാറിനെ കാണുക എന്നാണ് സൂചന. ഇടത് മുന്നണി വിടുന്ന കാര്യത്തില്‍ ഇനിയും വ്യക്തമായ സൂചന നല്‍കിയിട്ടില്ലാത്ത ദേശീയ നേതൃത്വം വെള്ളിയാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കുമെന്നാണ് വിവരം.

Story Highlights – Mani C Kappan, NCP, LDF, UDF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top