ടൈറ്റാനിയം ഫാക്ടറിക്ക് മുന്‍പില്‍ പ്രതിഷേധം

തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിക്ക് മുന്‍പില്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗേറ്റ് ഉപരോധിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഫാക്ടറി ജീവനക്കാരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാതെയായിരുന്നു പ്രതിഷേധം. നിലവില്‍ പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടിട്ടുണ്ട്.
അതേസമയം, എണ്ണ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ടൈറ്റാനിയം കമ്പനിക്കെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. ചോര്‍ച്ചാ വിവരം അറിയിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എണ്ണ ചോര്‍ച്ച അറിയിച്ചത് നാട്ടുകാരാണ്. കടല്‍ തീരത്ത് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ എണ്ണ പടര്‍ന്നു. കടലില്‍ എണ്ണ പടര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Story Highlights – titanium factory trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here