ഉത്തരാഖണ്ഡിലെ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 34 ആയി

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. ഇന്നലെ രാത്രി രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇനിയും 200 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിആര്‍ഡിഒ സംഘം നടത്തുന്ന പരിശോധന ഇപ്പോഴും തുടരുകയാണ്. തപോവന്‍ തുരങ്കത്തില്‍ മാത്രം 30-35 പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് തിരച്ചില്‍ നടത്തുന്ന വിഭാഗങ്ങള്‍ കരുതുന്നത്. ഇവിടം കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ഐടിബിപി, കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പൊലീസ്, സൈന്യം എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്നലെ രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. തപോവന്‍, ഋഷി ഗംഗ വൈദ്യുതി പദ്ധതി പ്രദേശം എന്നിവിടങ്ങളില്‍ ഇന്ന് കൂടുതല്‍ സേനാംഗങ്ങളെ തിരച്ചിലിനായി വിന്യസിക്കും. ഇന്നലെ റെയ്‌നി ഗ്രാമത്തിലെ ഋഷി ഗംഗ വൈദ്യുതി പദ്ധതി മേഖലയില്‍ നിന്നാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചമോലി, നന്ദപ്രയാഗ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ മൃതദേഹങ്ങളും കണ്ടെത്തി.

Story Highlights – Uttarakhand flash floods; The death toll rises to 34

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top