Advertisement

പാപ്പിനിശേരിയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ വിജിലന്‍സ് പരിശോധന

February 11, 2021
Google News 1 minute Read

കണ്ണൂര്‍ പാപ്പിനിശേരിയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ വിജിലന്‍സ് പരിശോധന. നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.പാലാരിവട്ടം പാലം നിര്‍മിച്ച അതേ കരാര്‍ കമ്പനിയാണ് പാപ്പിനിശേരി പാലവും നിര്‍മിച്ചത്. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം തുടര്‍നടപടിയെന്ന് വിജിലന്‍സ് പറഞ്ഞു.

2014 ഓഗസ്റ്റിലാണ് കെഎസ്ടിപി പ്രൊജക്ട്‌സില്‍ ഉള്‍പ്പെടുത്തി പാപ്പിനിശേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2017ലാണ് നിര്‍മാണം പൂര്‍ത്തിയായത്. ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളില്‍ വിള്ളല്‍ കണ്ടെത്തി. അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Read Also : പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്റ്റിന്റെ ട്രെയിന്‍ ബോഗിക്ക് റെയില്‍വെയുടെ അംഗീകാരം

തുടര്‍ന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞയാഴ്ച നടത്തിയ പ്രാഥമിക പരിശോധനയില്‍ നിര്‍മാണത്തില്‍ അപാകതകളുള്ളതായി വിജിലന്‍സിന് സൂചന ലഭിച്ചിരുന്നു.

തുടര്‍ന്നാണ് വിദഗ്ധ സംഘത്തെ ഉള്‍പ്പെടുത്തി ഇന്ന് വിശദമായ പരിശോധന നടത്തിയത്. വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും എഞ്ചിനീയറിംഗ് വിഭാഗവും വിദഗ്ധ സംഘവും പങ്കെടുത്തു. ശാസ്ത്രീയ പരിശോധനയ്ക്കായി പാലത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു. ഹാമര്‍ ടെസ്റ്റും നടത്തി. പരിശോധനാ ഫലം വന്ന ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തില്‍ വിജിലന്‍സ് തീരുമാനമെടുക്കുക. 120 കോടി രൂപയോളം ചെലവഴിച്ചാണ് പാപ്പിനിശേരി മുതല്‍ പിലാത്തറ വരെ മൂന്ന് പാലങ്ങളടക്കം കെ.എസ്.ടി.പി റോഡ് നിര്‍മിച്ചത്.

Story Highlights – kannur, over bridge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here